മുരിയാട്: ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള മുരിയാട് പഞ്ചായത്തിലെ പ്രഥമ വിദ്യാലയമായ മുരിയാട് – എയ്ഡഡ് അപ്പര്‍ പ്രൈമറി സ്കൂളിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ അദ്ധ്യയനവര്‍ഷം ആരംഭിക്കുന്ന ജൂണ്‍ 2 ന് രാവിലെ 11.30 ന് സ്കൂൾ ഹാളില്‍ ചേരുന്ന യോഗത്തില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനവും, സംഘടനയുടെ രക്ഷാധികാരിയും ,ആരോഗ്യ വകുപ്പ് മുന്‍ അഡിഷണല്‍ ഡയറക്ടറുമായ ഡോ ശിവരാമന് സംഭാവനയായി നല്കുന്ന കമ്പ്യൂട്ടര്‍ സ്വീകരിച്ചു കൊണ്ട് സ്മാര്‍ട്ട് ക്ളാസ് റൂമിന്റെ ഉദ്ഘാടനവും മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ബി രാഘവന് മാസ്റ്റര്‍ നിര്‍വഹിക്കും. യോഗത്തില്‍ പ്രസിഡണ്ട് സി എം ബോസ് അദ്ധ്യക്ഷത വഹിക്കും. പത്ര സമ്മേളനത്തില്‍ ഭാരവാഹികളായ പ്രസിഡണ്ട് സി എം ബോസ്,ജന .സെക്രട്ടറി കെ ജി മോഹന്‍ദാസ് ,പി ടി എ പ്രസിഡണ്ട് സി ആര് ദിനേശന് ,ബിന്ദു ടീച്ചര്‍ എന്നിവര്‍ പങ്കെടുത്തു.