Sunday, December 22, 2013

Xmas Celebration

Here Papa Comes

Happy Xmas to Dear Schools Xmas Friend




Xmas Carol

Wednesday, November 27, 2013

ഐസോണ്‍ വാല്‍നക്ഷത്രം

ഐസോണ്‍  വാല്‍നക്ഷത്രം
2012 സെപ്റ്റംബർ മാസത്തിൽ കണ്ടുപിടിക്കപ്പെട്ട ഒരു വാല്‍ നക്ഷത്രമാണ് സി/ 2012 എസ് 1. റഷ്യയിലെ ഇന്റര്‍ നാഷണല്‍ സയന്റിഫിക് ഒപ്റ്റിക്കല്‍ നെറ്റ് വര്‍ക് അഥവാ ഐസോൺ (ISON) എന്ന നിരീക്ഷണശാലയിൽ വെച്ചാണ് ഈ വാൽനക്ഷത്രം കണ്ടുപിടിക്കപ്പെട്ടത്. സൂര്യന് വളരെ സമീപത്തുകൂടെ കടന്നുപോവുമെന്ന് പ്രതീക്ഷിക്കുന്ന ഈ വാൽനക്ഷത്രത്തിനെ നിരീക്ഷണശാലയുടെ പേരായ ഐ.എസ്.ഒ.എൻ (ISON) എന്നും വിളിക്കുന്നു.
2013 നവംബർ 28 ന് ഈ വാൽനക്ഷത്രം സൂര്യനോട് ഏറ്റവും സമീപത്ത് എത്തുന്നു. ഈ സമയത്ത് സൂര്യകേന്ദ്രത്തിൽ നിന്നും കേവലം 1,100,000 കിലോമീറ്റർ അകലേക്കൂടിയാണ്
ഇന്റർനാഷണൽ അസ്ട്രോണമിക്കൽ യൂണിയന്റെ പേരിടൽ പ്രകാരമാണ് ഐസോണിന് C/2012 S1എന്നപേര് ലഭിച്ചത്. ഇതിലെ C ധൂമകേതു ഒരു ആവർത്തിക്കാത്ത സ്വഭാവമുള്ളതാണെന്ന് (Non Periodical) സൂചിപ്പിക്കുന്നു. ധൂമകേതു കണ്ടെത്തിയ വർഷമാണ് 2012 . S എന്നത് ധൂമകേതുവിനെ കണ്ടെത്തിയ മാസത്തെയും ആ മാസത്തിൽ അത് ഏത് പകുതിയിലാണ് എന്നും സൂചിപ്പിക്കുന്നു. ഇവിടെ ഐസോൺ കണ്ടെത്തപ്പെട്ടത് സെപ്തംബർ രണ്ടം പകുതിയിൽ ആണെന്നു മനസ്സിലാക്കാം. 1 എന്ന സംഖ്യസൂചിപ്പിക്കുന്നത് ആ മാസം കണ്ടെത്തിയ ആദ്യ ധൂമകേതുവാണ് ഐസോൺ എന്നാണ്. (2013 ജനുവരി ആദ്യം കണ്ടെത്തുന്ന ആദ്യത്തേതും ആവർത്തന സ്വഭാവമില്ലാത്ത ധൂമകേതുവിന്റെ പേര് C/2013 A1 എന്നായിരിക്കും. ജനുവരി 15 ന് ശേഷമാണ് ഇതിനെ കണ്ടത്തുന്നതെങ്കിൽ പേര് C/2013 B1 എന്നും ആയിരിക്കും.
ഇപ്പോഴുള്ള കണക്കുകൂട്ടൽ അനുസരിച്ചു 10,000 വർഷങ്ങൾക്ക് മുൻപ് ഊർട്ട് മേഘങ്ങളിൽ നിന്നാണ് ഐസോൺ യാത്ര തിരിച്ചത് എന്നു കരുതപ്പെടുന്നു. റഷ്യയിലെ ജ്യോതിശാസ്ത്രജ്ഞരായ വിറ്റാലി നെവ്സ്കിയും ആർടിയോം നോവിചൊണൊക്കും ചേർന്ന് തങ്ങളുടെ ഒരു 16-ഇഞ്ച് റിഫ്ലക്ടർ ടെലിസ്കോപ്പ് ഉപയോഗിച്ച് കഴിഞ്ഞ 2012 സെപ്റ്റംബർ മാസത്തിലാണ് ഇതിനെ ആദ്യമായി കണ്ടെത്തുന്നത്. 2013 ജനുവരിയിൽ നാസയുടെ ഡീപ് ഇംപാക്ട് ബഹിരാകാശപേടകം ഐസോണിനെ നിരീക്ഷിക്കുകയും ചിത്രങ്ങൾ എടുക്കുകയും ചെയ്തു. തുടർന്നു നാസയുടെ തന്നെ സ്വിഫ്റ്റ് ദൌത്യവും ഹബിൾ ദൂരദര്‍ശിനിയും അതിനെ കൂടുതൽ വിശദമായി പഠിക്കുകയും നിരവധി പുതിയ വിവരങ്ങൾ തരികയും ചെയ്തു. തിളക്കം കണ്ടിട്ട് നല്ല വലിപ്പമുള്ള ധൂമകേതുവായിരിക്കും ഇത് എന്ന ശാസ്ത്രലോകത്തിന്റെ ഊഹം തെറ്റിച്ചുകൊണ്ട് പരമാവധി 7 കിലോമീറ്റർ മാത്രം വലിപ്പമേ ഇതിനുള്ളൂ എന്നു ഹബിൾ നമുക്ക് കാട്ടിത്തന്നു. ഇതിന്റെ കോമയ്ക്ക് 5000 കിലോമീറ്ററും വാലിന് ഏതാണ്ട് 1 ലക്ഷം കിലോമീറ്ററും വലിപ്പമുണ്ട് എന്നും മനസ്സിലായി. ജൂൺ മാസത്തിൽ സ്പിറ്റ്സര്‍ ടെലിസ്കോപ്പും ഐസോണിനെ പഠിച്ചു. അതിന്റെ ഫലങ്ങൾ ഇനിയും പുറത്തുവരാൻ ഇരിക്കുന്നതേ ഉള്ളൂ. ജൂൺ-ജൂലൈ മാസങ്ങൾ ആയപ്പോൾ ഐസോൺ സൂര്യന്റെ നീഹാരരേഖ (frost line) എന്നറിയപ്പെടുന്ന സവിശേഷ അകലത്തിൽ (370 മുതൽ 450 മില്യൺ കിലോമീറ്റർ) എത്തി . അപ്പോഴേക്കും ഭൂമിയെ അപേക്ഷിച്ച് അത് സൂര്യന്റെ മറുഭാഗത്ത് ആയതിനാൽ ഇവിടെ നിന്നും നമുക്ക് നിരീക്ഷിക്കാൻ കഴിയാതെ വന്നിരുന്നു. സൂര്യന് പിന്നിൽ മറഞ്ഞ ശേഷം ആഗസ്റ്റ് 12-നു അരിസോണയിലെ ജ്യോതിശാസ്ത്രജ്ഞനായ ബ്രൂസ് ഗാരി വീണ്ടും നിരീക്ഷിക്കുകയുണ്ടായി. മുൻപ് കണക്ക് കൂട്ടിയിരുന്നതിന്റെ ആറിൽ ഒന്നു തിളക്കം (കാന്തിമാനം രണ്ടു കുറവ്) മാത്രമേ അപ്പോൾ അതിന് ഉണ്ടായിരുന്നുള്ളൂ. ഗാരിയെക്കൂടാതെ മറ്റ് പലരും പിന്നീട് ഐസോണിന്റെ ചിത്രമെടുത്തു. ഐസോൺ പ്രതീക്ഷയ്ക്കൊത്ത് തിളക്കം വെച്ചിട്ടില്ല എന്നു എല്ലാവരും കണ്ടു.
വരുന്ന സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ ഐസോണിന്റെ തിളക്കം വീണ്ടും കൂടുകയും ചിങ്ങംരാശിയിലെ മകം നക്ഷത്രത്തിനടുത്തായിട്ടും പിന്നീട് ചൊവ്വാഗ്രഹത്തിനടുത്തായിട്ടും കാണപ്പെടുകയും ചെയ്യും. നവംബർ 28-നാണ് ഐസോൺ സൂര്യനോട് ഏറ്റവും അടുത്തെത്തുന്നത്. അതിന് മൂന്നാഴ്ച മുന്നേ നഗ്നനേത്രങ്ങൾക്ക് കാണാൻ കഴിയുന്ന തിളക്കം അത് ആർജ്ജിക്കും എന്നു കരുതപ്പെടുന്നു. വളരെ ചെറിയ ഒരു ധൂമകേതു എന്ന നിലയിൽ സൌരസാമീപ്യം ചിലപ്പോൾ ഇതിനെ അപ്പാടെ നശിപ്പിച്ചു എന്നും വരാം. അങ്ങനെ സംഭവിച്ചില്ല എങ്കിൽ സൂര്യനിൽ നിന്നും കൂടുതൽ തിളക്കത്തോടെ അത് അകന്നുപോകാൻ തുടങ്ങും. സൂര്യനോട് അടുത്തുള്ളപ്പോൾ അതിന് പരമാവധി തിളക്കം കൈവരും എങ്കിലും സൂര്യപ്രഭയെ മറച്ച് സൂര്യനടുത്തുള്ള വസ്തുക്കളെ നിരീക്ഷിക്കാൻ വൈദഗ്ദ്ധ്യം ഉള്ളവർക്ക് മാത്രമേ ഐസോണിനെ ആ സമയം കാണാൻ കഴിയൂ. കന്നി രാശിയിൽ ചിത്തിര നക്ഷത്രത്തിനും ശനിഗ്രഹത്തിനും അടുത്തായിരിക്കും അപ്പോൾ ഇത്. ഡിസംബർ മാസത്തിലാകും ഏറ്റവും സൌകര്യമായി ഇതിനെ നിരീക്ഷിക്കാൻ കഴിയുക. സൂര്യനിൽ നിന്നും അകന്നു തുടങ്ങുന്നതോടെ സൂര്യപ്രഭയുടെ തടസ്സം ഇല്ലാതെ അസ്തമയം കഴിഞ്ഞ ഉടനെയും ഉദയത്തിന് മുന്നെയും യഥാക്രമം പടിഞ്ഞാറും കിഴക്കും ചക്രവാളങ്ങളിൽ ഐസോണിനെ കാണാൻ കഴിയും. 2014 ജനുവരി ആകുമ്പോഴേക്കും അത് ധ്രുവനക്ഷത്രത്തിനടുത്തേക്ക് നീങ്ങിയിട്ടുണ്ടാകും. ഒരുപക്ഷേ അപ്പോഴും അത് നഗ്നനേത്രങ്ങൾക്ക് ദൃശ്യമാകുമായിരിക്കും എന്നു കരുതുന്നു. പക്ഷേ സൂര്യനിൽ നിന്നുള്ള അകൽച്ച തുടച്ചയായി അതിന്റെ തിളക്കം കുറയ്ക്കുകയും പതിയെ അത് അദൃശ്യമാകുകയും ചെയ്യും.
തിളക്കം
ഈ വാൽനക്ഷത്രത്തെ കണ്ടുപിടിച്ച സമയത്ത് നഗ്നനേത്രങ്ങൾക്ക് കാണാനാവാത്ത വിധം അകലത്തിലായിരുന്നു അത്. മറ്റു വാൽനക്ഷത്രങ്ങളെപ്പോലെത്തന്നെ സൂര്യനോട് അടുക്കുംതോറും ഇതിന്റെ തിളക്കം കൂടിവരികയും ഭ്രമണപഥം സൂര്യനിൽ നിന്ന് അകലുമ്പോൾ തിളക്കം കുറഞ്ഞുവരികയും ചെയ്യും. 2013 ആഗസ്ത് മാസത്തോടുകൂടി ഇതിന്റെ തിളക്കം ക്രമേണ വർധിക്കുന്നതിനാൽ ചെറിയ ടെലിസ്കോപുകൾ ഉപയോഗിച്ച് കാണാനാവും . 2013 ഒക്ടോബർ അവസാനം നഗ്നനേത്രങ്ങൾ കൊണ്ടുതന്നെ ഈ വാൽനക്ഷത്രം ദൃശ്യമാവും. നവംബർ മാസത്തോടെ തിളക്കം വർധിച്ച് ചന്ദ്രനോളം തന്നെ എത്തുമെന്നാണ് നിഗമനം. ഡിസംബർ മാസത്തിൽ വാൽനക്ഷത്രത്തിന്റെ തിളക്കം കുറഞ്ഞുതുടങ്ങുന്നു. ഭൂമിയുടെ രണ്ട് അർധഗോളങ്ങളിൽ നിന്നും ഈ കാഴ്ച ലഭിക്കുമെന്ന് കരുതുന്നു.
നിരീക്ഷണങ്ങൾ
സ്പിറ്റ്സർ ബഹിരാകാശ ദൂരദർശിനി ഐസോണിൽ നിന്ന് വൻതോതിലുള്ള കാർബൺ ഡയോക്സൈഡിന്റെ പുറംതള്ളൽ കണ്ടെത്തി. ഏകദേശം 997 903.214കി.ഗ്രാം കാർബൺ ഡയോക്സൈഡ് പ്രധാനമായിട്ടുള്ള വാതകങ്ങളും 5,44,31,084.4കി.ഗ്രാം ദിവസേന പുറംതള്ളുന്നുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്.





Courtesy..Kerala Sasthra Sahithya Parishad.

Sunday, November 24, 2013

അഭിമാനത്തോടെ

അഭിമാനത്തോടെ ,ഇരിങ്ങാലക്കുട ഉപജില്ലാകലോൽസവത്തിൽ  യു . പി.വിഭാഗം ഉർദു ഇനങ്ങളിൽ  ഏറ്റവും കൂടുതൽ പോയിന്റുകൾ കരസ്ഥമാക്കിയതിനുള്ള പുരസ്കാരം ഏറ്റുവാങ്ങുന്നു

Thursday, September 12, 2013

Saturday, August 10, 2013

ECO CALENDER

  • January 21 National Youth Day 
  • February 2 World Wetlands Day 
  • March 21 World Forest Day March 22 World Water Day 
  • April 7 World Health Day April 22 World Earth Day 
  • May 22 International Day Of Biological Diversity May 31 World No Tobacco Day 
  • June 5 World Environment Day June 26 World Anti-Drug Day 
  •  July 11 World Population Day
  •  August 6 Hiroshima Day August 20 World Mosquito Eradication Day
  •  September 16 Ozone Day
  •  October 2 Gandhi Jayanthi October 4 World Animal Day 
  • December 2 Bhopal Gas Tragedy Day 

NOTEBOOK: EID MUBARCK

NOTEBOOK: EID MUBARCK

Monday, July 29, 2013

കുരുന്നുകൾ മാതൃകയായി
മുരിയാട് : മഴക്കെടുതിയിൽ വീട് നഷ്ടപ്പെട്ട കൂട്ടുകാരന് വീട് വയ്ക്കാൻ തങ്ങളാലാവും വിധം ശേഖരിച്ച തുക നൽകി കുരുന്നുകൾ മാതൃകയായി .  മുരിയാട് എ യു.പി.സ്കൂൾ വിദ്യാർഥികളും അധ്യാപകരും ചേർന്ന് സംഭരിച്ച തുക സ്കൂൾ അസ്സംബ്ലിയിൽ വച്ച്  മുരിയാട് ഗ്രാമപഞ്ചായത്ത് വാർഡ്‌ മെമ്പർമാരായ ശ്രീ റാഫി മാളിയേക്കൽ , ശ്രീ സന്തോഷ് എന്നിവരും സ്കൂൾ പി.ടി.എ പ്രസിഡന്റ്  ശ്രീ സി ആർ ദിനേശന്റെയും സാന്നിധ്യത്തിൽ സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി സേം.പി.സുബി ടീച്ചരും സ്കൂൾ ലീഡർ മാസ്റ്റർ  വൈഷനവ് സുരേന്ദ്രനും  ചേർന്ന് 1,6 ക്ലാസ്സുകളിൽ പഠിക്കുന്ന ഡിലന, ദിലീപ് എന്നീ കുട്ടികളുടെ അമ്മയ്ക്ക് കൈമാറി

Friday, June 21, 2013

മാതൃഭാഷയും പരിസ്ഥിതിയും

Posted on: 19 Jun 2013
ഡോ. വത്സലന്‍ വാതുശ്ശേരി
മാതൃഭാഷയും ഇതരഭാഷകളും തമ്മില്‍ പ്രവര്‍ത്തനത്തില്‍ വലിയ അന്തരമുണ്ട്. ആശയസംവേദനത്തിന് ഉപയോഗിക്കുന്ന ഭാഷാമാധ്യമം എന്നതിനപ്പുറം മാതൃഭാഷ ഒരു ആവാസവ്യവസ്ഥകൂടിയാണ്. മാതൃഭാഷ, ഓരോ വ്യക്തിക്കും നല്‍കുന്ന ആവാസപരമായ സുരക്ഷിതബോധവും പരിസരബോധവും സാംസ്‌കാരികമായ സ്വത്വബോധവും അന്യഭാഷയ്ക്ക് നല്‍കാനാവുന്നതല്ല. ലോകത്തെവിടെയും ഒരുവ്യക്തിയുടെ സ്വത്വനിര്‍ണയനത്തിനുള്ള ഉപാധികളിലൊന്ന് അയാളുടെ മാതൃഭാഷയാണ്. ഭാഷയും സംസ്‌കാരവും തമ്മില്‍ ഇഴപിരിക്കാന്‍ കഴിയാത്ത നാടുകളെ സംബന്ധിച്ച് സ്വത്വനിര്‍ണയനത്തിന്റെ പ്രധാന ഉപാധിയും മാതൃഭാഷയാണ്. മലയാളം ഇത്തരത്തിലുള്ള ഒരു ഭാഷയാണ്.

ഒരു വ്യക്തി തന്റെ ചുറ്റുപാടുകളെ സൂക്ഷ്മതലത്തില്‍ ഗ്രഹിക്കുന്നതും തന്റെ ലോകബോധത്തിലേക്ക് സ്വാംശീകരിക്കുന്നതും മാതൃഭാഷവഴിയാണ്. മാതൃഭാഷ ഒരു ജൈവസാന്നിധ്യമായാണ് അവനില്‍ പ്രവര്‍ത്തിക്കുന്നത്. അഥവാ, മാതൃഭാഷയിലൂടെയാണ് ഏതൊരാള്‍ക്കും ഒരു പരിസരജീവിതം ഉണ്ടാകുന്നതെന്നര്‍ഥം. ഒരാളുടെ പരിസ്ഥിതിബോധം നിലനില്‍ക്കുന്നതും പ്രവര്‍ത്തിക്കുന്നതും അയാളുടെ മാതൃഭാഷാ പദകോശത്തിലാണെന്ന് പറയാം. തെങ്ങ് എന്ന വൃക്ഷത്തെ തന്നെയെടുക്കുക. തെങ്ങുമായി ബന്ധപ്പെട്ട് വിപുലമായ ഒരു പദകോശം മലയാളത്തിലുണ്ട്. മലയാളം മാതൃഭാഷയായിട്ടുള്ളവര്‍ തെങ്ങിനെ അറിയുന്നത് ഈ പദസമ്പത്ത് മുന്‍നിര്‍ത്തിയാണ്. തെങ്ങ്, ഓല, പട്ട, ഈര്‍ക്കിള്‍, കൊതുമ്പ്, കോഞ്ഞാട്ട, വെള്ളയ്ക്ക, കരിക്ക്, ഇളനീര്‍, പൊങ്ങ്, കൊപ്ര, വെളിച്ചെണ്ണ, ചിരട്ട, ചകിരി, മടല്‍, മൊരി എന്നിങ്ങനെ നീണ്ടുപോകുന്ന ആ പദകോശം. മാതൃഭാഷ വിട്ട് ഒരു അന്യഭാഷയില്‍ വ്യവഹരിക്കാന്‍ തുടങ്ങുന്ന ഒരാള്‍ക്ക് ഈ വാക്കുകള്‍ക്ക് തുല്യമായി ആ അന്യഭാഷയിലുള്ള എല്ലാ പദങ്ങളും അറിയേണ്ടിവരുന്നില്ല. തുല്യമായ പദങ്ങള്‍ ആ ഭാഷയില്‍ ഉണ്ടാവണമെന്നില്ല. ഉണ്ടെങ്കില്‍ത്തന്നെ അവ പ്രയോഗിക്കാന്‍ അവസരവുമില്ല. സ്വാഭാവികമായും അയാളുടെ പ്രയോഗമേഖലയിലില്ലാത്ത പദങ്ങളും അത് സംവഹിക്കുന്ന ആശയങ്ങളും അയാളില്‍നിന്ന് അന്യമായി ഭവിക്കുന്നു. കോക്കനട്ട് ലീഫ്, കോക്കനട്ട് ഓയില്‍, കോക്കനട്ട് ട്രീ എന്നൊക്കെയുള്ള പദങ്ങള്‍കൊണ്ട് തെങ്ങുമായി ബന്ധപ്പെട്ട ആശയങ്ങള്‍ ഇംഗ്ലീഷില്‍ കൈമാറാന്‍ ഒരാള്‍ക്ക് കഴിയുമായിരിക്കാം. എന്നാല്‍, കോഞ്ഞാട്ടയും കൊതുമ്പും തെങ്ങിന്‍മൊരിയുമൊക്കെ അയാളുടെ വ്യവഹാരത്തില്‍നിന്ന് പുറത്താകുന്നു. അതോടെ അത് പ്രതിനിധാനംചെയ്യുന്ന പരിസ്ഥിതിജ്ഞാനവും അയാള്‍ക്ക് അന്യമായിത്തീരുന്നു.

തെങ്ങിന്‍പട്ടയുടെ ചുവടുഭാഗത്ത് പൂപ്പല്‍പോലെ കാണപ്പെടുന്ന ഒരു വസ്തുവാണ് 'മൊരി'. കേരളത്തിലെ ചില പ്രദേശങ്ങളില്‍ മുറിവുണക്കാനുള്ള ഉപാധിയായി ഇത് ഉപയോഗിക്കാറുണ്ട്. മൊരി എന്ന വാക്കിന് തുല്യമായി ഇംഗ്ലീഷില്‍ ഒരു വാക്കുണ്ടോ എന്നറിയില്ല. എന്തായാലും മൊരി എന്ന വാക്ക് നഷ്ടപ്പെടുന്നതോടെ ആ വസ്തു അയാള്‍ക്ക് അജ്ഞാതമായി മാറുന്നു. അതിന്റെ ഉപയോഗവും അജ്ഞാതമായി മാറുന്നു. നമ്മുടെ തദ്ദേശീയമായ ഔഷധപ്രയോഗങ്ങള്‍ പലതും നമുക്ക് അന്യമായി മാറുന്നതിന് ഒരു കാരണം അവയുടെ ഭാഷാപരമായ കോഡുകളുടെ-പദങ്ങളുടെ-നഷ്ടമാണ്. നമ്മുടെ വീടിന്റെ പരിസരങ്ങളില്‍ ധാരാളം ഔഷധസസ്യങ്ങളുണ്ട്. പഴമക്കാര്‍ക്ക് അവയുടെ പേരും പ്രയോഗവും പരിചയമുണ്ടായിരുന്നു. പേരും സസ്യവും തമ്മില്‍ ബന്ധിപ്പിക്കാനുള്ള അറിവ് ഇല്ലാതാവുന്നതോടെ ആ സസ്യംതന്നെ അവഗണനയിലേക്ക് പോകുന്നു. പേരറിയാത്തതുകൊണ്ടാണ് നമ്മുടെ ചുറ്റുപാടുമുള്ള ഔഷധസസ്യങ്ങള്‍ നമ്മള്‍ നശിപ്പിച്ചുകളയുന്നത്. അങ്ങനെ നമ്മുടെ പദകോശത്തിലെ കുറവ് പരിസ്ഥിതിയെ നേരിട്ടുതന്നെ ബാധിക്കുന്നു. നമ്മുടെ മാതൃഭാഷാ വ്യവഹാരത്തിന്റെ സ്ഥിതിതന്നെ ഇപ്രകാരമാണെങ്കില്‍ അന്യഭാഷാ വ്യവഹാരത്തിലെത്തുമ്പോള്‍ നമ്മുടെ പരിസ്ഥിതിബോധത്തിന് എന്ത് സംഭവിക്കുമെന്ന് പറയേണ്ടതില്ല.

നമ്മുടെ സമസ്ത വ്യവഹാരങ്ങളും നിലനില്‍ക്കുന്നത് ഭാഷാധിഷ്ഠിതമായാണെന്ന് ആധുനിക ഭാഷാശാസ്ത്രം പഠിപ്പിക്കുന്നുണ്ട്. ഭാഷയില്ലാതെ ചിന്തയോ ആശയമോ ഉണ്ടാവുകയില്ല. ഇത് എല്ലാ ഭാഷാവ്യവഹാരങ്ങളിലും ബാധകമായ കാര്യമാണ്. പരിസ്ഥിതിയുടെ കാര്യത്തിലാവുമ്പോള്‍ ഏതെങ്കിലും ഭാഷയുമായല്ല, മാതൃഭാഷയുമായാണ് അത് ബന്ധപ്പെട്ടുനില്‍ക്കുന്നത്. പരിസ്ഥിതി നിലനില്‍ക്കുന്നത് മിക്കവാറും മാതൃഭാഷയില്‍ത്തന്നെയാണ്. മാതൃഭാഷയുടെ വ്യവഹാരമണ്ഡലത്തിലാണ് ഒരാളുടെ പരിസരജീവിതവും പരിസ്ഥിതിജീവിതവും യഥാര്‍ഥത്തില്‍ പ്രവര്‍ത്തനക്ഷമമാവുന്നത്. അതുകൊണ്ടുതന്നെ മാതൃഭാഷയുമായുള്ള ബന്ധം ദുര്‍ബലപ്പെടുന്നതിനനുസരിച്ച് പരിസ്ഥിതിയുമായുള്ള ബന്ധവും ദുര്‍ബലമാവും. അതുകൊണ്ട് പരിസ്ഥിതിസംരക്ഷണത്തിനുള്ള ഒരു പ്രധാനമാര്‍ഗം മാതൃഭാഷയുമായുള്ള ബന്ധം ദൃഢപ്പെടുത്തുക എന്നതാണ്.

ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മിക്ക സ്‌കൂളുകളിലെയും പഠനമാധ്യമം മാതൃഭാഷയല്ല, ഇംഗ്ലീഷാണ്. കേരളത്തില്‍ ഇതിന്റെ അനുപാതം വളരെ കൂടുതലാണ്. സമീപകാലത്തായി കേരളം നേരിട്ടുകൊണ്ടിരിക്കുന്ന പരിസ്ഥിതിനാശത്തിനും കാര്‍ഷികവിമുഖതയ്ക്കും പിന്നില്‍ പഠനമാധ്യമത്തിലുണ്ടായ ഈ മാറ്റവും പ്രവര്‍ത്തിക്കുന്നുണ്ട്. നമ്മുടെ കുട്ടികള്‍ ഗാര്‍ഹികാന്തരീക്ഷത്തില്‍ മാതൃഭാഷതന്നെയാണ് ഉപയോഗിക്കുന്നത്. അത്രത്തോളം പാരിസ്ഥിതികാവബോധം അവര്‍ ആര്‍ജിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍, ഇംഗ്ലീഷ് മീഡിയത്തിലുള്ള വിദ്യാഭ്യാസം ആരംഭിക്കുന്നതോടുകൂടി ഈ പാരിസ്ഥിതികബന്ധത്തിന് സ്വാഭാവികമായ തുടര്‍ച്ച എളുപ്പമല്ലാതായിമാറുന്നു. മാതൃഭാഷാവ്യവഹാരത്തിലൂടെ ലഭ്യമാവുന്ന, ലഭ്യമാവേണ്ടുന്ന പരിസ്ഥിതിപദസമ്പത്തിന്റെ സ്ഥാനത്ത് ഇംഗ്ലീഷ്ഭാഷയിലൂടെ കടന്നുവരുന്ന പദങ്ങള്‍ക്കും പരിസ്ഥിതിബന്ധത്തിനും മാത്രമേ അവസരം ലഭിക്കുന്നുള്ളൂ. ഈ അറിവ് യാന്ത്രികമോ സാങ്കേതികമോ ആണ്, ജൈവികമല്ല. നമ്മുടെ ജീവിതാനുഭവങ്ങളില്‍ നിന്നല്ല അത്തരം അറിവുകള്‍ കടന്നുവരുന്നത് എന്നതുതന്നെ കാരണം.

പരിസ്ഥിതിയെ സംബന്ധിച്ച വസ്തുനിഷ്ഠമായ ചില അറിവുകള്‍ അതിലൂടെ നേടാനായേക്കാം. എന്നാല്‍, പരിസ്ഥിതിയുമായുള്ള ആത്മബന്ധം അതിലൂടെ ഉണ്ടാക്കാനാവുകയില്ല. മാത്രമല്ല, മുന്‍പറഞ്ഞപോലെ പരിസ്ഥിതിജീവിതവുമായി ബന്ധപ്പെട്ട നിരവധി വാക്കുകള്‍ പ്രയോഗിക്കാന്‍ അവസരമില്ലാതെ നഷ്ടപ്പെട്ടുപോവുകയും ചെയ്യും. ഭാഷയുടെ മേഖലയിലുണ്ടാവുന്ന ഈ നഷ്ടം ജീവിതബോധത്തിലും ലോകബോധത്തിലുമൊക്കെ വലിയ മാറ്റങ്ങളാണ് സൃഷ്ടിക്കുക. പരിസ്ഥിതി സമ്പര്‍ക്കമില്ലാത്ത, പരിസ്ഥിതിബോധം ദുര്‍ബലമായ ഒരു തലമുറയാണ് ഇങ്ങനെ ഉണ്ടായിത്തീരുന്നത്. ഇംഗ്ലീഷ് മാധ്യമത്തിലൂടെ പഠിച്ചുവരുന്ന ഒരു തലമുറ ഉന്നതമായ കരിയര്‍ ആര്‍ജിക്കുന്നുണ്ടാവാം. എന്നാല്‍, സാമൂഹികബോധം, പൗരബോധം, സാംസ്‌കാരികാവബോധം, കാര്‍ഷികാഭിമുഖ്യം, പരിസ്ഥിതിബോധം, ചരിത്രബോധത്തോടുകൂടിയ വായനശീലം തുടങ്ങിയവ അവരില്‍ താരതമ്യേന ദുര്‍ബലമായിരിക്കും. ഇങ്ങനെയുള്ള ഒരു വിഭാഗത്തിന് മേല്‍ക്കോയ്മ കിട്ടുന്ന ഒരു ലോകത്ത് പരിസ്ഥിതി ഒരു ജൈവാനുഭവമല്ലാതാവും. കാര്‍ഷികവൃത്തിയോട് ആഭിമുഖ്യമില്ലാതാവും.

ഇതിന്റെ ദൂഷ്യഫലങ്ങള്‍ കേരളം അനുഭവിച്ചുതുടങ്ങിയിട്ടുണ്ട്. മലയിടിക്കാനും വയല്‍ നികത്താനും മരം മുറിക്കാനും ജീവികളെ കൊന്നൊടുക്കാനും വികസനത്തിന്റെ പേരില്‍ മനുഷ്യത്വരഹിതമായി പെരുമാറാനും കീടനാശിനികള്‍ ആവശ്യംതന്നെ എന്ന് വാദിക്കാനും മനുഷ്യനെ പരീക്ഷണവസ്തുവാക്കാനും കൃഷിയെ അവജ്ഞയോടെ കാണാനും മടിയില്ലാത്ത ഒരു തലമുറ വളര്‍ന്നുവരുന്നുണ്ടെങ്കില്‍ അതിന് ഒരു കാരണം മാതൃഭാഷയെ മറന്നുകൊണ്ട് നമ്മള്‍ നടത്തിയ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളാണ്. പരിസ്ഥിതി നഷ്ടപ്പെടുത്തുന്നതിനുമുമ്പേ നമ്മള്‍ മാതൃഭാഷയെ നഷ്ടപ്പെടുത്തിക്കഴിഞ്ഞിരുന്നു എന്ന് തിരിച്ചറിയേണ്ടതുണ്ട്. മാതൃഭാഷയുടെ നഷ്ടമാണ് പരിസ്ഥിതിയുടെ നഷ്ടമായി പിന്നീട് നമുക്ക് അനുഭവിക്കാനിടവരുന്നത്; വലിയ ഒരളവോളമെങ്കിലും. ഇംഗ്ലീഷ്മീഡിയത്തോടുള്ള വിവേകരഹിതമായ അഭിനിവേശം കൈവെടിഞ്ഞ് സ്‌കൂള്‍ വിദ്യാഭ്യാസമേഖലയില്‍ മാതൃഭാഷാമാധ്യമത്തെ
പൂര്‍ണമായും പുനഃസ്ഥാപിക്കുന്നില്ലെങ്കില്‍ പിന്നീട് അതിനുള്ള മറുപടി നല്‍കുക പരിസ്ഥിതിതന്നെയായിരിക്കും. ദയാരഹിതമായ ആ മറുപടി അത്ര അകലെയൊന്നുമായിരിക്കില്ലെന്നും നമ്മള്‍ കരുതിയിരിക്കുക
 Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

വര്‍ക്കേഴ്സ് ഫോറം: നമ്മുടെ കുട്ടികള്‍ എന്തുപഠിക്കണം?

വര്‍ക്കേഴ്സ് ഫോറം: നമ്മുടെ കുട്ടികള്‍ എന്തുപഠിക്കണം?: വിദ്യാഭ്യാസം ആര്‍ക്കുവേണ്ടി എന്ന ചോദ്യം പണ്ടുമുതലേ ഉയര്‍ന്നു വന്നിട്ടുണ്ട്. അവര്‍ണനും സവര്‍ണനും പണമുള്ളവനും ഇല്ലാത്തവനും ഒരേപോലെ വിദ്യ ലഭിച...

വായനയുടെ വസന്തകാലം തിരിച്ചുവരുമോ..!

            വീണ്ടുമൊരു വായനാവാരം എത്തിയിരിക്കുന്നു. സ്കൂളുകളില്‍ ഒരാഴ്ച്ച നീളുന്ന ആഘോഷപരിപാടികളും നാട്ടില്‍ ചില ക്ലബുകള്‍ സംഘടിപ്പിക്കുന്ന പ്രോഗ്രാമുകളും കഴിയുന്നതോടെ എല്ലാം തിരശിലയ്ക്കു പിന്നിലാകുന്നു. വായനയില്‍നിന്നുള്ള ഈ പിന്‍വിളിയാണ് ഇന്ന് നമ്മള്‍ നേരിടുന്ന ഒരു പ്രധാന പ്രശ്നം. എന്തു ചെയ്യുന്നതിനും മുന്‍പ് , എനിക്കിതില്‍നിന്ന്  ലഭിക്കുന്ന ലാഭമെന്ത് ..?.. എന്നു ചിന്തിച്ചു തുടങ്ങിയിരിക്കുന്ന തലമുറയാണ് ഇന്നുള്ളത്. പാഠപുസ്തകങ്ങള്‍ പഠിച്ചാല്‍ ജോലി നേടാം. കാശു നേടാം. ബാക്കിയുള്ള സമയം റ്റി.വി.യും കമ്പ്യൂട്ടറും . ഇതിനിടയില്‍ സമയം കണ്ടെത്തി പുസ്തകങ്ങള്‍ വായിച്ചിട്ടെന്തു പ്രയോജനം..! ഇതാണ് ഭൂരിഭാഗത്തിന്റയും ചിന്ത.

            ഇന്റര്‍നെറ്റും ദൃശ്യമാധ്യമങ്ങളും വന്നതോടുകൂടി വായനയുടെ പ്രാധാന്യം കുറഞ്ഞതായി കരുതുന്നവരുണ്ട്. യഥാര്‍ഥത്തില്‍ കുറയുകയല്ല കൂടുകയാണ് ചെയ്തിരിക്കുന്നത്. ഇ-വായനയെ മറ്റൊന്നായി കാണേണ്ടതില്ല. പുസ്തകങ്ങള്‍ വാങ്ങി വായിക്കുന്നതിനേക്കാള്‍ കുറഞ്ഞ ചിലവിലും എളുപ്പത്തിലും ആനുകാലികങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രസിദ്ധീകരണങ്ങള്‍ ഇന്റര്‍നെറ്റിലൂടെ വായിക്കാന്‍ സാധിക്കുമ്പോള്‍ അത് കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ക്കൊത്ത് വായനയെ വളര്‍ത്തുന്ന ഒന്നായി നിലകൊള്ളുന്നു. 
            ഇനി മുകളില്‍ സൂചിപ്പിച്ച ചോദ്യത്തിലേയ്ക്ക്.. നല്ല വായനകൊണ്ട് എനിക്കെന്തു  പ്രയോജനം..! പ്രയോജനമുണ്ട്..
                                                                                   
നല്ല പുസ്തകങ്ങള്‍ വായിക്കുന്നതുകൊണ്ട് എന്തു പ്രയോജനം..?

1 ചിന്തകളും ഭാവനകളും ഇതള്‍വിരിക്കാന്‍..
          പുസ്തകങ്ങളില്‍ പിറവിയെടുക്കുന്ന വാങ്മയ ചിത്രങ്ങള്‍ ഒരു വ്യക്തിയുടെ സര്‍ഗാത്മക കഴിവുകളെ വളര്‍ത്തുന്നു. വായിക്കുന്ന വാക്കുകള്‍ ചിത്രങ്ങളായി മനസില്‍ പതിയുമ്പോള്‍ അത് ചിന്താശേഷിയും ഭാവനയും വളര്‍ത്തുന്ന ഒന്നായി മാറുന്നു. ടി.വി.യിലും കമ്പ്യൂട്ടറിലും കാണുന്ന വര്‍ണ്ണപ്പകിട്ടേറിയ ദൃശ്യങ്ങള്‍ക്ക് ഇതിനുള്ള കഴിവില്ല. അതായത് മാനസികവും ബൗദ്ധികവുമായ വളര്‍ച്ചയ്ക്ക് പുസ്തകങ്ങള്‍ സഹായിക്കുന്നു.
2 വിജ്ഞാനം വര്‍ധിക്കാന്‍..

            അറിവു വളര്‍ത്താന്‍ വായന കൂടിയേ തീരൂ.  കുഞ്ഞുണ്ണി മാഷ് പറയുന്നതുപോലെ - " വായിച്ചാലും വളരും... വായിച്ചില്ലേലും വളരും... ,  വായിച്ചാല്‍ വിളയും.. വായിച്ചില്ലേല്‍ വളയും..!" ദൃശ്യമാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ക്ക് പലപ്പോഴും ഏതാനും സെക്കന്‍ഡുകളുടെമാത്രം ആയുസ്സാണുള്ളത്. അച്ചടിച്ചരൂപത്തില്‍  അത് കൈകളിലെത്തുമ്പോള്‍ ഈ പരിമതികള്‍ മറികടക്കുന്നു. വായനക്കാരന്റെ സൗകര്യാര്‍ഥം സമയം കണ്ടെത്തി വിശദമായി കാര്യങ്ങള്‍ മനസിലാക്കാം. ഇന്റര്‍നെറ്റുവഴിയുള്ള ബ്ലോഗ് വായനയ്ക്കും ഈ ഗുണമുണ്ട്.
3 നല്ല വ്യക്തിത്വത്തെ രൂപപ്പെടുത്താന്‍...
          നല്ല ഗ്രന്ഥങ്ങള്‍ ഉത്തമ വ്യക്തിത്വങ്ങളെ രൂപപ്പെടുത്തുന്നു. മഹാത്മാ ഗാന്ധിയും ഡോ. എ.പി.ജെ. അബ്ദുള്‍കലാമുമടക്കം എത്രയോ ഉദാഹരണങ്ങളാണ് മനമുക്കുമുന്നിലുള്ളത്. സംസ്ക്കാരമുള്ള ഒരു തലമുറ ജന്മമെടുക്കണമെങ്കില്‍ നല്ല വായന കൂടിയേതീരൂ..
4 ജീവിത പ്രതിസന്ധികളെ നേരിടുവാന്‍..
            ജീവിതത്തിന്റെ വഴിത്തിരിവുകളില്‍ പ്രതിസന്ധികള്‍ നേരിടുവാന്‍ പലപ്പോഴും സഹായിക്കുന്നത് നല്ല പുസ്തകങ്ങളാണ്.  മന:ശാസ്ത്രജ്ഞര്‍ ഇത് വ്യക്തമായി വിശദീകരിക്കുന്നുണ്ട്. ഒരു നല്ല നോവല്‍ വായിക്കുമ്പോള്‍ നാം അറിയാതെ തന്നെ അതിലെ കഥാപാത്രങ്ങളായി മാറുന്നു. ആ കഥാപാത്രം നേരിടേണ്ടിവരുന്ന  ദുരിതങ്ങളും പ്രയാസങ്ങളും  നമ്മുടേതുകൂടിയാകുന്നു. പിന്നീട് ഇത്തരം ഒരവസ്ഥയില്‍കൂടി കടന്നുപോകേണ്ടിവരുമ്പോള്‍ അതിനെ ധീരതയോടെ നേരിടുവാന്‍ നമ്മെ സഹായിക്കുന്നത് പണ്ടുവായിച്ച ഈ പുസ്തകമായിരിക്കും. പക്ഷേ നമ്മള്‍ അത് തിരിച്ചറിയാറില്ല എന്നു മാത്രം.
5 ബിബ്ലിയോ തെറാപ്പി..
           മുകളില്‍ പറഞ്ഞ മന:ശാസ്ത്രപരമായ കാര്യത്തിന്റെ ശാസ്ത്രീയമായതെളിവാണ് ഇത്. വായനാ ചികിത്സ എന്ന് ചുരുക്കി പറയാം. അസുഖത്തിന്റെ സ്വഭാവമനുസരിച്ച്  യുക്തമായ പുസ്തകങ്ങള്‍ വായിക്കുവാന്‍ കൊടുക്കുന്നു. ഈ പുസ്തകങ്ങളിലെ കഥാപാത്രങ്ങളുടെ ജീവിത വിജയം വായനക്കാരന്റെ ചിന്തയ്ക്കു കാരണമാകുന്നു. അവരുമായി മാനസികമായി താരതമ്യം നടത്തുന്നു. ഇതെല്ലാം അയാളെ പുതിയ ഉണര്‍വ്വിലേയ്ക്ക് നയിക്കും. 
            ഈ കാര്യങ്ങള്‍ വളരെ മുന്‍പുതന്നെ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിച്ച ഒരു വലിയ മനുഷ്യന്റെ ഓര്‍മ്മ പുതുക്കലാണ്  എല്ലാ വര്‍ഷവും നാം ആചരിക്കുന്ന വായനാ ദിനവും വായനാ വാരവും...പി.എന്‍.പണിക്കര്‍.. കോട്ടയം ജില്ലയിലെ നീലംപേരൂരില്‍ 1909-ല്‍ ജനിച്ച ഈ അദ്ധ്യാപകന്‍ പിന്നീട് മലയാളിയുടെ ഗ്രന്ഥശാലാ ഗുരുവായി മാറി. പുതുവായില്‍ നാരായണ പണിക്കര്‍ എന്ന പി.എന്‍.പണിക്കര്‍ , വീടുകള്‍ കയറിയിറങ്ങി പുസ്തകം ശേഖരിച്ചുകൊണ്ടാണ് ഗ്രന്ഥശാലാ പ്രവര്‍ത്തനം ആരംഭിച്ചത്. ഗ്രന്ഥശാലയില്ലാത്ത ഒരു ഗ്രാമവും കേരളത്തിലുണ്ടാകരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു.
              'വായിച്ചുവളരുക ,ചിന്തിച്ചു വിവേകം നേടുക' എന്ന മുദ്രാവാക്യത്തോടെ കാസര്‍ഗോഡുമുതല്‍ പാറശാലവരെ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തിയ സാംസ്ക്കാരിക ജാഥ , കേരളചരിത്രത്തിന്റെ ഏടുകളില്‍ തങ്കലിപികളില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഒന്നാണ്. തിരുവിതാംകൂര്‍ ഗ്രന്ഥശാലാ സമ്മേളനത്തിന്റെ സംഘാടകന്‍ , ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ , കേരള അനൗപചാരിക വിദ്യാഭ്യാസ വികസന സമിതിയുടെ (കാന്‍ഫെഡ്)  സ്ഥാപകനേതാവ് തുടങ്ങിയ നിലകളിലെല്ലാം പ്രശസ്തനായിരുന്ന ഇദ്ദേഹത്തിന്റെ ചരമദിനമായ ജൂണ്‍ 19 നാം വായനാ ദിനമായും ആചരിക്കുന്നു
 

Tuesday, June 18, 2013

June 19 -25 vayana varam

Tuesday, 18 June 2013

JUNE 19-Vayana Dinam (വായനാ ദിനം)


“വായിച്ചാല്‍ വളരും, വായിച്ചില്ലെങ്കിലും വളരും…
വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും” 

വായനാ ശീലം വളര്‍ത്തുന്നതോടൊപ്പം തന്നെ പുതിയ എഴുതതുകാരേയും പുസ്തകങ്ങളേയും പരിചയപ്പെടാന്‍ ഈ ദിവസം സഹായിക്കട്ടെ.

Wednesday, June 5, 2013

Pravesanolsavam 2013


dÉçÕÖçÈÞrÕ¢ 2013_14

ÉáÄßÏ ÕßÆcÞÜÏ ÕV×JßW ¥føÎáxçJAí  ºßøߺîᢠºßÃáBßÏᢠ®JßÏ µáEáBæ{ ÕVÃÌÜâÃáµ{ᢠÎÇáøÉÜÙÞøB{ᢠØÞNÞÈB{ᢠÈWµß ÕøçÕxá.  ÕßÆcÞÜÏ¢ ÌÜâÃáµ{ÞÜᢠçÄÞøÃB{ÞÜᢠ¥ÜCøߺîßøáKá.  ÌÞ·í, ÉÞÀÉáØñµ¢, çØïxí, çÌÞµíØí, dµçÏÞY, ùÌîV, æÉXØßW ®Kà ÉÀçÈÞɵøÃBZ ØNÞÈßAÈÞÏß µßxáµ{ßÜÞAß ²øáAßÏßøáKá

dÉÞVÅÈçÏÞæ¿ ¦ø¢Íߺî dÉçÕÖçÈÞrÕ º¿BßçÜAí ØíµâZ dÉÇÞÈ ¥ÇcÞÉßµ dÖàÎÄß ®¢.Éß ØáÌß ¿àºîV ®ÜïÞÕæøÏᢠØØçLÞ×¢ ØbÞ·Ä¢ æºÏñá ÌÙáÎÞÈæMG ÕßÆcÞÍcÞØÎdLßÏáæ¿ dÉçÕÖçÈÞrÕØçwÖ¢ ¥ÕÄøßMߺîá. µÝßEµÞÜ ØíµâZ dÉÕVJÈB{ᢠçÈGB{ᢠØbÞ·ÄdÉØ¢·JßW  ÕßÖÆàµøßºî ¿àºîV ²M¢ ÈßKá ØÙµøߺîí dÉÕVJߺî Éß.¿ß.®, ®¢.Éß.¿ß.® ¥¢·BZAᢠØíµâZ ¥ÍcáÆϵޢ×ßµZAᢠÈwß ÉùEá.  ÕÞVÁí æ΢ÌV dÖà ùÞËß ÎÞ{ßçÏAW ©Äí¸Þ¿È¢ ÈßVÕÙßºî º¿BßW Éß.¿ß.® dÉØßÁaí dÖà Øß..¦V ÆßçÈÖX ¥ÇcfÉÆÕß ¥ÜCøߺîá.  ÈÕÞ·Äæø ³çøÞøáJæøÏÞÏß  çÕÆßÏßçÜAí ¦ÈÏߺîí  ÉÀȵßxí ÕßÄøâ æºÏñá.  Éß.¿ß.® ÍÞøÕÞÙßµZAáU èµMáØñµ¢ dÉÇÞÈÞÇcÞÉßµ dÉÄßÈßÇßµZAá èµÎÞùß.   ÎáøßÏÞ¿í ØVÕîàØí ØÙµøà ÌÞCí æØdµGùßÏᢠÉß.¿ß.® dÉÄßÈßÇßÏáÎÞÏ dÖà ®¢.¦V ¥ÈßÏX ÉáÄßÏ ÕßÆcÞÜÏÕV×¢ çÈGB{áç¿ÄÞµæG ®KÞÖ¢Øߺîá. ¥ÇcÞɵøᢠµáGßµ{ᢠçºVKí dÉçÕÖçÈÞrÕ·ÞÈ¢ æºÞÜïßÏæMÞZ dÉçÕÖçÈÞrÕ¢ Äßµºîᢠ¦ç¸Þ×ÎÞÏß ÎÞùß.  ØàÈßÏV ¥ØßØíxaí dÖàÎÄß ¼ÏLß ¿àºîV ®ÜïÞÕVAᢠÈwß ÉùEá. º¿BßÈáçÖ×¢ ¦ç¸Þ×JßW ÉæC¿áJ ®ÜïÞÕVAᢠÎÇáø¢ ÕßÄøâ æºÏñá. ¥BßæÈ dÉÄàfÞÈßVÍøÎÞÏ ÉáÄßÏ ÕßÆcÞÜÏ ÕV×JßÈá ÙãÆcÎÞÏ Äá¿AÎÞÏß.

Wednesday, May 1, 2013

Wednesday, 1 May 2013

മെയ് 1 ലോക തൊഴിലാളി ദിനം


മെയ് മാസം ഒന്നിനാണ്‌ മെയ് ദിനം ആഘോഷിക്കുന്നത്. ലോക തൊഴിലാളി ദിനം എന്നും ഇതറിയപ്പെടുന്നു. ലോകമെങ്ങുമുള്ള തൊഴിലാളികളുടെ ദിനമായിട്ടാണ് മേയ് ദിനം അഥവാ തൊഴിലാളി ദിനം ആഘോഷിക്കുന്നത്. അന്താരാഷ്ട്ര തൊഴിലാളി ദിനം എന്നാണ് ഇത് ലോകമെമ്പാടും അറിയപ്പെടുന്നത്. ഈ ദിനത്തിന്റെ ആശയം ആദ്യം ഉണ്ടായത് 1856 ല്‍ ആസ്ത്രേലിയയില്‍ ആണ്. മേയ് ദിനം ലോകമെമ്പാടുമുള്ള സാമൂഹിക സാമ്പത്തിക നേട്ടങ്ങളെ സ്മരിക്കുന്ന ഒരു ദിനമാണ് ഇത്. ഇതിന്റെ പ്രചോദനം അമേരിക്കയില്‍ നിന്നും ഉണ്ടായതെന്നും പറയപെടുന്നുണ്ട്. 

Monday, 22 April 2013

ഏപ്രില്‍ 22 ഭൗമദിനം

കടുത്ത ചൂടില്‍ കേരളം ഉരുകുന്ന വേളയിലാണ് ഒരു ഏപ്രില്‍22 ലോക ഭൗമദിനം കടന്നുവരുന്നത്. കുന്നും മലകളും ഇടിച്ചു നിരത്തിയും വയലും കുളങ്ങളും നികത്തിയും വറുതിയെ വിളിച്ചു വരുത്തിയ മലയാളിക്ക് മാറി ചിന്തിച്ചു തുടങ്ങുവാനുള്ള പ്രേരണയാകേണ്ട ദിനം. പാഠങ്ങള്‍ പലതായിട്ടും നമ്മുടെ മണ്ണില്‍ എവിടെ എന്തൊക്കെ ചെയ്യാം, ചെയ്തു കൂടെന്ന് പറയാന്‍ കേരളം ഇതുവരെ ഒരു ഭൗമനയത്തിന് വരെ രൂപം നല്‍കിയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ജനങ്ങളില്‍ പരിസ്ഥിതിയെക്കുറിച്ച് അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ 1970 ഏപ്രില്‍ 22നു അമേരിക്കന്‍ ഐക്യനാടുകളില്‍ ആണ് ആദ്യത്തെ ഭൗമദിനം ആചരിച്ചത്. തുടര്‍ന്ന് ഇത് ലോകമങ്ങും ആചരിക്കുകയായിരുന്നു. മനുഷ്യന്‍ അടക്കമുള്ള ജീവജാലങ്ങളുടെ ഏക ആവസസ്ഥലമായ ഭൂമിയെ സംരക്ഷിക്കേണ്ട പ്രാധാന്യം തന്നെയാണ് ഭൗമദിനം ഓര്‍മ്മിക്കുന്നത് അതിനാല്‍ അടുത്ത തലമുറയ്ക്കും കൂടി കരുതേണ്ട ഈ ഭൂമിയിലെ വിഭവങ്ങള്‍ നാം കത്തുവയ്ക്കണം.
ലോകത്ത് എര്‍ത്ത് ഡേ നെറ്റ്വര്‍ക്ക് എന്ന സംഘടനയുടെ പേരിലാണ് ഭൗമദിനം ആചരിക്കുന്നത്. കാലവസ്ഥ വ്യതിയാനം തന്നെയാണ് ഇത്തവണത്തെ ഭൗമദിനത്തിന്റെ സന്ദേശം. ഇതിനായി കാലവസ്ഥ വ്യതിയാനത്തിന് എതിരായ ഫോട്ടോകള്‍ ഇവരുടെ സൈറ്റില്‍ പോസ്റ്റ് ചെയ്യാം. ആഗോള താപനം അടക്കമുളള കാലവസ്ഥ വ്യതിയാനത്തിന് വഴിവെയ്ക്കുന്ന ഘടകങ്ങളെ തടയാനും ഭൗമദിനത്തില്‍ പ്രതിഞ്ജ എടുക്കേണ്ടിയിരിക്കുന്നു.

ഭൗമദിനത്തിന്റെ ആഗോള സൈറ്റ് സന്ദര്‍ശിക്കുക

Character related with blood group!!!!

Sunday, 21 April 2013

തൃശൂര്‍ പൂരം പൂരങ്ങളുടെ പൂരം



തൃശൂര്‍ പൂരം പൂരങ്ങളുടെ പൂരം എന്ന് അറിയപ്പെടുന്ന പ്രശസ്തമായ പൂരം ആണ്
കൊച്ചി രാജാവായിരുന്ന ശക്തന്‍ തമ്പുരാന്‍ തുടക്കം കുറിച്ച തൃശൂര്‍ പൂരത്തിന് ഏകദേശം
200 വര്‍ഷത്തെ ചരിത്ര പാരമ്പര്യമുണ്ട് . സാംസ്കാരിക കേരളത്തിന്റെ ഉത്സവകാലങ്ങളുടെ മുഖമുദ്രയെന്നോണം
തൃശ്ശിവപേരൂരിലെ കേരളത്തിലെ ഏറ്റവും ജനശ്രദ്ധയാകര്‍ഷിക്കുന്ന ഉത്സവമായി തുടരുന്നു. പൂരം നക്ഷത്രത്തിലാണ്
തൃശൂര്‍ പൂരം ആഘോഷിക്കുന്നത്. കുറച്ചുകൂടി കൃത്യമായി പറഞ്ഞാല്‍ മേടമാസത്തില്‍ അർദ്ധരാത്രിക്ക് ഉത്രം നക്ഷത്രം
വരുന്നതിന്റെ തലേന്നാണ് പൂരം ആഘോഷിക്കുന്നത് .

ഗജവീരന്മാരെ അണിനിരത്തിയുള്ള പാറമേക്കാവ് തിരുവമ്പാടി ക്ഷേത്രങ്ങളുടെ പഞ്ചവാദ്യ ഘോഷങ്ങളും ആനപ്പുറത്തെ കുടമാറ്റം,
പുലരുന്നതിനു മുന്നുള്ള വെടിക്കട്ട് എന്നിവ ചേര്‍ന്ന് ദൃശ്യ-ശ്രാവ്യ വിരുന്നൊരുക്കുന്നു. തിരുവമ്പാടി ഭഗവതിയുടെ മഠത്തിലേക്കുള്ള എഴുന്നുള്ളത്ത്(മഠത്തില്‍ വരവ് )
മഠത്തിലെ ചമയങ്ങള്‍ ,അണിഞ്ഞുകൊണ്ടുള്ള എഴുന്നള്ളത്ത്, ഉച്ചക്ക് പാറമേക്കാവിലമ്മയുടെ പൂരപ്പുറപ്പാട്, ഇലഞ്ഞിത്തറമേളം, തെക്കോട്ടിറക്കം,
ഇരുവരുടേയും കൂടിക്കാഴ്ച, കുടമാറ്റം, വെടിക്കെട്ട്, എന്നിവയാണ് പ്രധാന ചടങ്ങുകള്‍ .

പൂരത്തിനോടനുബന്ധിച്ച് കോടികളുടെ വ്യാപാരം നടക്കുന്ന പൂരപ്രദർശനവും ഉണ്ടാവാറുണ്ട്.

ചരിത്രം

ശക്തന്‍ തമ്പുരാന്‍റെ കാലത്ത് ദക്ഷിണ കേരളത്തില്‍ ആറാട്ടുപുഴ പൂരമായിരുന്നു ഏറെ പ്രശസ്തം.അന്ന് പൂരങ്ങളുടെ പൂരമായി
കരുതിയിരുന്ന ആറാട്ടുപുഴ പൂരത്തിനു പല ദേശങ്ങളിൽ നിന്നും ദേവകളെത്തുമായിരുന്നു. ലോകത്തെ എല്ലാ ദേവീദേവന്‍മാരും
ആറാട്ടുപുഴ പൂരത്തില്‍ പങ്കെടുക്കാന്‍ എത്തുമെന്നായിരുന്നു വിശ്വാസം.ഒരു തവണയിലെ പൂരത്തിനു ശക്തമായ കാറ്റും
പേമാരിയും നിമിത്തം പാറമേക്കാവ്, തിരുവമ്പാടി, ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂർ, അയ്യന്തോൾ, ചൂരക്കാട്ട് കാവ് , നെയ്തലക്കാവ്,
കണിമംഗലം ശാസ്താവ് എന്നീ പൂരങ്ങൾക്ക് ആറാട്ടുപുഴയിലെത്താന്‍ സാധിച്ചില്ലത്രെ. പൂരത്തിനെത്താതിരുന്നതുകൊണ്ട് ഈ
പൂരങ്ങൾക്ക് ഭ്രഷ്ട് കൽപ്പിച്ചെന്ന് പറയപ്പെടുന്നു. അന്ന് ശക്തന്‍ തമ്പുരാന്റെ ഭരണമായിരുന്നു. സംഭവമറിഞ്ഞ് കോപിഷ്ടനായ
തമ്പുരാന്‍ വടക്കുംനാഥനെ ആസ്ഥാനമാക്കി അടുത്ത പൂരം നാളില്‍ 1797 മേയിൽ( 977 മേടം) സാംസ്കാരികകേരളത്തിന്റെ
തിലകക്കുറിയായി മാറിയ തൃശൂര്‍ പൂരം ആരംഭിച്ചു. അങ്ങനെ ആറാട്ടുപുഴ പൂരത്തിൽ പങ്കെടുക്കുന്നതിൽ നിന്നു് വിലക്ക് നേരിട്ട
തൃശിവപേരൂര്‍ ദേശക്കാർക്ക് വേണ്ടി ശക്തന്‍ തമ്പുരാന്‍ തുടങ്ങിയ പൂരമാണ്‌ പിന്നീട്‌ കാലത്തെ അതിശയിപ്പിക്കുന്ന പൂരമായി മാറിയത്‌.
പൂരത്തിലെ പ്രധാ‍ന പങ്കാളികൾ നഗരത്തിലെ പ്രധാന ക്ഷേത്രങ്ങളായ പാറമ്മേക്കാവും തിരുവമ്പാടിയുമാണ്.

ഉത്സവം

തൃശ്ശിവപേരൂരിലെ മൂന്നു് പ്രധാന ശിവക്ഷേത്രങ്ങളിൽ ഒന്നായ വടക്കുംന്നാഥ ക്ഷേത്രാങ്കണത്തില്‍ വെച്ചാണ്‌
പൂരം അരങ്ങേറുന്നത്. പൂരത്തിലെ പ്രധാനികളായ പാറമേക്കാവ്‌, തിരുവമ്പാടി വിഭാഗക്കാരുടെ പരസ്പരമുള്ള
മത്സരത്തിനു വടക്കുംനാഥന്‍ സാക്ഷിയെന്നു് വിശ്വാസം. പൂരത്തിൻറെ മുഖ്യ പങ്കാളിത്തവും അവർക്കാണ്.

ഒരുക്കങ്ങള്‍
മേടമാസത്തില്‍ മിക്കവാറും മകം നാളിലായിരിക്കും പൂരം. പൂരത്തിന് ഒരാഴ്ച മുമ്പ് പങ്കാളികളായ ക്ഷേത്രങ്ങളിൽ കൊടികയറുന്നു.
തന്ത്രി, മേൽശാന്തി എന്നിവരുടെ നേതൃത്വത്തില്‍ കൊടികയറ്റത്തിനു മുമ്പ് ശുദ്ധികലശം നടത്തുന്നു.ക്ഷേത്രം അടിയന്തരക്കാരായ
ആശാരിമാര്‍ തയ്യാറാക്കുന്ന കവുങ്ങാണ് കൊടിമരം.ചെത്തിമിനുക്കി കൊടിക്കൈവച്ചു പിടിപ്പിച്ച കവുങ്ങിന്‍ മാവിലയും ചേർത്തു കെട്ടുന്നു.
ക്ഷേത്രഭാരവാഹികളുടെ സാന്നിധ്യത്തില്‍ തട്ടകക്കാര്‍ ആർപ്പുവിളികളോടെ കൊടിമരം ഏറ്റുവാങ്ങി പ്രതിഷ്ഠയ്ക്കു
തയ്യാറാക്കിയിരിക്കുന്ന കുഴിയില്‍ പ്രതിഷ്ഠിക്കുന്നു.

ചടങ്ങുകള്‍

കണിമംഗലം ശാസ്താവിന്റെ പൂരം എഴുന്നള്ളിപ്പോടെയാണ്‌ വടക്കുംനാഥന്‍ കണികണ്ടുണരുന്നത്. കണിമംഗലം
ക്ഷേത്രത്തില്‍ ദേവഗുരുവായ ബ്രുഹസ്പതി യാണ്‌ പ്രതിഷ്ഠ എന്നാണ്‌ വിശ്വാസം. ശ്രീ വടക്കുംനാഥന്റെ
സന്നിധിയിലേക്ക് പൂരവിശേഷവുമായി ആദ്യം ചുവടുവെക്കാനുള്ള അവകാശം ശാസ്താവിന് വിധിച്ച് നൽകിയിരിക്കന്നു.
ആദ്യപൂരത്തിനുമുണ്ട് പ്രത്യേകത. സാധാരണയായി തുറക്കാത്ത തെക്കേ ഗോപുര വാതിൽ തലേന്നു തുറന്നിടുന്നു.
നെയ്തലക്കാവിലമ്മയ്ക്കാണ് പൂരത്തിനോടനുബന്ധിച്ച് തെക്കേഗോപുര നട തുറക്കനുള്ള അവകാശം.
പൂരത്തലേന്നാണ് തെക്കേ ഗോപുരം തുറന്നു വയ്ക്കുന്നത്. ഗ്രാമപ്രദക്ഷിണത്തോടെ വടക്കെ
പ്രദക്ഷിണവഴിയിലെത്തുന്ന അമ്മ പ്രദക്ഷിണം വച്ചു് നായ്ക്കനാലിലെത്തുമ്പോൾ പൂരത്തിന്റെ
ആദ്യ പാണ്ടി തുടങ്ങും ശ്രീമൂലസ്ഥാനത്ത് എത്തുമ്പോൾ പാണ്ടി നിറുത്തി ത്ര്പുടയാവും.
ത്ര്പുടയോടെ ചുറ്റമ്പലത്തില്‍ കടന്ന അമ്മ വടക്കും നാഥനെ പ്രദക്ഷിണം വച്ച്
തെക്കേഗോപുരത്തിലെത്തുമ്പോൾ ത്രുപുടമാറി ആചാരപ്രകാരമുള്ള കൊമ്പുപറ്റ്, കുഴൽ‌പറ്റ് ആവും.
പിന്നെ നടപാണ്ടിയുമായി അമ്മ തെക്കേ നട തുറന്ന് തെക്കോട്ടിറങ്ങും.
ആനച്ചമയം മറ്റൊരാകർഷണമാണ്‌. ആനയുടെ മസ്തകത്തിൽ കെട്ടുന്ന നെറ്റിപ്പട്ടം, ആലവട്ടം
വെഞ്ചാമരം എന്നിവ രണ്ടു വിഭാഗക്കാരും പ്രദർശനത്തിന്‌ വയ്ക്കുന്നു, കൂടെ വർണ്ണക്കുടകളും.
.പൂരത്തലേന്നാള്‍ രാവിലെ ആരംഭിക്കുന്ന പ്രദർശനം രാത്രി വൈകുവോളം നീളുന്നു.
പൂരക്കഞ്ഞി
പൂരത്തിന്റെ പിറ്റേന്ന് പൂരത്തിന് സഹായിച്ചവർക്കായി രണ്ടു ദേവസ്വങ്ങളും പൂരക്കഞ്ഞി നൽകാറുണ്ട്.
മുതിരപ്പുഴുക്കും മാമ്പഴപ്പുളിശ്ശേരിയും ചെത്തുമാങ്ങാഅച്ചാറും പപ്പടവും മട്ട അരിക്ക്ഞ്ഞിയ്യൊടൊപ്പം ഉണ്ടാവും.
ഒരു പാളയിൽ കഞ്ഞിയും മറ്റൊരു പാളയിൽ കറികളും ഉണ്ടാവും. കോരിക്കുടിക്കാൻ പ്ലാവില കുമ്പിളും.
ഏകദേശം പതിനായിരം പേരോളം ഓരോ സ്ഥലത്തും കഴിക്കാനെത്തും

Saturday, March 16, 2013




പൂവശേരിക്കാവ് താലപ്പൊലി 2013 മാര്ച് 14 ബുധനാഴ്ച 

Annual day 2012-13







Tuesday, January 29, 2013

GEM 2012-13 Muriyad Panchayath Level

Inaugural
 Function

with An Expert Sri Manoj Mukundan Leading The class



Sampadyam Sammanam

PTA& MPTA Members Of Our School Conducting An Interview With Sri A.Y.Mohandas Master, HM Kodaly GLPS

AUPS In Action






Marunna Mukham

Suvidya Kunjukaikalile Sampadyam