Friday, November 21, 2014

ദു ഇനങ്ങളി ഓവറോ  മുരിയാട് എ.യു.പി എസ്സിന്
മുരിയാട് : ഇരിങ്ങാലക്കുട ഉപജില്ലാ കലോത്സവത്തി യു.പി വിഭാഗം ഉദു ഇനങ്ങളി ഏറ്റവും കൂടുത പോയിന്റുക കരസ്ഥമാക്കി മുരിയാട് എ യു പി എസ് ഓവറോ ട്രോഫി നേടി.

Friday, May 30, 2014

എ യു പി എസ് മുരിയാട് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ അംഗത്വ വിതരണോദ്ഘാടനം ജൂണ്‍ 2 ന്

14053002മുരിയാട്: ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള മുരിയാട് പഞ്ചായത്തിലെ പ്രഥമ വിദ്യാലയമായ മുരിയാട് – എയ്ഡഡ് അപ്പര്‍ പ്രൈമറി സ്കൂളിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ അദ്ധ്യയനവര്‍ഷം ആരംഭിക്കുന്ന ജൂണ്‍ 2 ന് രാവിലെ 11.30 ന് സ്കൂൾ ഹാളില്‍ ചേരുന്ന യോഗത്തില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനവും, സംഘടനയുടെ രക്ഷാധികാരിയും ,ആരോഗ്യ വകുപ്പ് മുന്‍ അഡിഷണല്‍ ഡയറക്ടറുമായ ഡോ ശിവരാമന്‍ സംഭാവനയായി നല്കുന്ന കമ്പ്യൂട്ടര്‍ സ്വീകരിച്ചു കൊണ്ട് സ്മാര്‍ട്ട്‌ ക്ളാസ് റൂമിന്റെ ഉദ്ഘാടനവും മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ബി രാഘവന്‍ മാസ്റ്റര്‍ നിര്‍വഹിക്കും. യോഗത്തില്‍ പ്രസിഡണ്ട് സി എം ബോസ് അദ്ധ്യക്ഷത വഹിക്കും. പത്ര സമ്മേളനത്തില്‍ ഭാരവാഹികളായ പ്രസിഡണ്ട് സി എം ബോസ്,ജന .സെക്രട്ടറി കെ ജി മോഹന്‍ദാസ് ,പി ടി എ പ്രസിഡണ്ട് സി ആര്‍ ദിനേശന്‍ ,ബിന്ദു ടീച്ചര്‍ എന്നിവര്‍ പങ്കെടുത്തു.

Welcome Back to School.mp4

I Am A Teacher

Tuesday, March 11, 2014

Saturday, February 22, 2014

ചൂണ്ടുവിരല്‍: മലായാളത്തിന്റെ ഭാവി വിദ്യാലയങ്ങളുടേയും

ചൂണ്ടുവിരല്‍: മലായാളത്തിന്റെ ഭാവി വിദ്യാലയങ്ങളുടേയും: മാതൃഭാഷയെക്കുറിച്ച് വളരെ ശ്രദ്ധേയമായ ഒരു പുസ്തകം വായിച്ചു . ശ്രീ : കെ . സേതുരാമന്‍ എഴുതിയ മലയാളത്തിന്റെ ഭാവി ഭാഷാ ആസൂത്രണവും മാന...

Thursday, February 20, 2014

ഉർദു ദിനമാഘോഷിച്ചു 








മുരിയാട് എ എൽ പി & യു പി സ്കൂളിൽ പ്രശസ്ത ഉർദു ഗസൽ കവി മിർസാ സാഹിബിന്റെ സ്മരാണാ ര്ഥം ഉർദു ദിനം ആഘോഷിച്ചു. ബിന്ദു ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ ഉത്ഘാടനം കല്ലേറ്റുംകര ബി വി എം എച്ച് എസിലെ ഉർദു അധ്യാപിക ശ്രീമതി മേരി ഐസക് ടീച്ചർ നിർവഹിച്ചു. ഉർദു ഭാഷയുടെ സാംസ്കാരിക ചരിത്രത്തെ കുറിച്ച് ഉത്ഘാടക വിശദീകരിച്ചു.വിദ്യാർഥി കൾ തയ്യാറാക്കിയ ഉർദു പതിപ്പിന്റെ  പ്രകാശനം ശ്രീ കെ ആർ രാമചന്ദ്രൻ മാസ്റ്റർ നിർവഹിച്ചു. ഉഷറ്റീച്ചർ സ്വാഗതവും സംഗീത ടീച്ചർ നന്ദിയും പറഞ്ഞു. ഉർദു ദിനത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായ വർക്ക്  സമ്മാന വിതരണം നടത്തി. തുടർന്ന് വിദ്യാർഥി കൾ വൈവിധ്യമാർന്ന കലാപരിപാടികൾ അവതരിപ്പിച്ചു.