Thursday, February 20, 2014

ഉർദു ദിനമാഘോഷിച്ചു 








മുരിയാട് എ എൽ പി & യു പി സ്കൂളിൽ പ്രശസ്ത ഉർദു ഗസൽ കവി മിർസാ സാഹിബിന്റെ സ്മരാണാ ര്ഥം ഉർദു ദിനം ആഘോഷിച്ചു. ബിന്ദു ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ ഉത്ഘാടനം കല്ലേറ്റുംകര ബി വി എം എച്ച് എസിലെ ഉർദു അധ്യാപിക ശ്രീമതി മേരി ഐസക് ടീച്ചർ നിർവഹിച്ചു. ഉർദു ഭാഷയുടെ സാംസ്കാരിക ചരിത്രത്തെ കുറിച്ച് ഉത്ഘാടക വിശദീകരിച്ചു.വിദ്യാർഥി കൾ തയ്യാറാക്കിയ ഉർദു പതിപ്പിന്റെ  പ്രകാശനം ശ്രീ കെ ആർ രാമചന്ദ്രൻ മാസ്റ്റർ നിർവഹിച്ചു. ഉഷറ്റീച്ചർ സ്വാഗതവും സംഗീത ടീച്ചർ നന്ദിയും പറഞ്ഞു. ഉർദു ദിനത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായ വർക്ക്  സമ്മാന വിതരണം നടത്തി. തുടർന്ന് വിദ്യാർഥി കൾ വൈവിധ്യമാർന്ന കലാപരിപാടികൾ അവതരിപ്പിച്ചു.

No comments: